മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി റിയ ചക്രബർട്ടിയുടെ സഹോദരൻ ഷോയിക്, സുശാന്ത് സിംഗ് രജ്പുത്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ എന്നിവരെ മയക്കുമരുന്ന് നിയന്ത്രണ കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തു. ഇരുവരെയും ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളി പുലർച്ചയാണ്
എൻ സി ബി ഷോയിക് ചക്രബർത്തിയുടെയും മിറാൻഡയുടെയും വീടുകളിൽ റെയ്ഡ് നടത്തിയത്.തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇവർക്കെതിരായി കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ട്. അന്വെഷണ സംഘം ചില സുപ്രാധാന രേഖകൾ ഇവരുടെ വീടുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സമാനമായ കേസിൽ ബംഗളുരുവിൽ നിന്നും രണ്ട് മയക്കുമരുന്ന് വ്യാപാരികളെ എൻസിബി ഇതുവരെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സൈദ് വിലത്ര (21), അബ്ദുൽ ബാസിത് പാരിഹാർ എന്നിവരാണ് അറസ്റ്റിലായത്. കൈസാൻ ഇബ്രാഹിമിനെ വ്യാഴാഴ്ച മുതൽ ചോദ്യം ചെയ്യുന്നു.
സുശാന്ത് സിങ്ങിന്റെ കാമുകി റിയ ചക്രബർത്തി (28), എന്നിവർക്കെതിരായ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിയയുടെയും ഷോയിക്കിന്റെയും മൊബൈൽ ചാറ്റുകളിൽ ഇത് സൂചിപ്പിക്കുന്നുണ്ട് അധികൃതർ അറിയിച്ചു.
ഇതോടൊപ്പം രേഖയില്ലാത്ത പണം വെളുപ്പിക്കലിന് സിബിഐ, എൻസിബി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരും അന്വെഷിക്കുന്നുണ്ട്.
ഈ കേസിൽ മുംബൈയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് പ്രത്യേകിച്ച് ബോളിവുഡിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എൻസിബി അറിയിച്ചു. മൊബൈൽ ഫോൺ ചാറ്റുകളും സന്ദേശങ്ങളും മയക്കുമരുന്ന് ശേഖരണം, ഗതാഗതം, ഉപഭോഗം എന്നിവ സൂചിപ്പിക്കുന്നതായും അധികൃതർ പറഞ്ഞു.