കൊച്ചി : തമിഴ് സിനിമയിലെ സൂപ്പർ താരമായ  സൂര്യ സന്നദ്ധ സംഘടനയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയാണന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദികൾ സൂര്യയും വിജയ്‍യും ആണന്നു ആണ് ബിഗ്ബോസ് താരവും നടിയുമായ മീര മിഥുൻ. ഇതിനു മുൻപും  സിനിമാ രംഗത്ത് പ്രശസ്ത താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന ആളാണ് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ. ട്വിറ്റെറിലൂടെയാണ് ഇവർ ഇരുവർക്കും എതിരെ ആരോപണം  ഉന്നയിച്ചിരിക്കുന്നത്. താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി കൂടിയാണ് താരം. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര മിഥുൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ നടുക്കിയ കേരളത്തിൽ സ്വർണക്കടത്ത് കേസിൽ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്നും താരം ആരോപിച്ചു.  

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2