തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ സൂര്യ.തമിഴ് സംവിധായകനായ ഭാരതിരാജ മീരയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ എതിര്‍പ്പ് അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ 2018ല്‍ പങ്കുവെച്ച് ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം.ദയവായി നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന് സൂര്യയുടെ കുറിപ്പില്‍ പറയുന്നു.

സൂര്യയ്ക്കു നേരെയും വിജയ്ക്ക് നേരെയും കടുത്ത ആരോപണങ്ങളാണ് മീര ഉന്നയിച്ചത്.

 ‘അഗരം’ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര മുമ്പ് ആരോപിച്ചു. കൂടാതെ കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ജ്യോതികയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

ഈ വിഷയത്തിൽ സംവിധായകൻ ഭാരതി രാജ പ്രതികരിച്ചത്  പേരെടുക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായി മറ്റുതാരങ്ങളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. 

വിജയ്, സൂര്യ എന്നിവരെ കൂടാതെ രജനികാന്തിന് എതിരെയും മീര ആരോപണങ്ങളുമായി എത്തിയിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ തനിക്കെതിരെ മോശമായ കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു ആരോപണങ്ങളിലൊന്ന്. വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതിലൂടെ വലിയ മാനസീക സങ്കര്‍ഷംഅനുഭവിച്ചിരുന്നതായും ഇവര്‍ പറഞ്ഞിരുന്നു. ഇത്തരം വിവാദ പരാമര്‍ശങ്ങളിലൂടെ പല തവണ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട് മീര. നടി തൃഷ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും മീര ആരോപിച്ചിരുന്നു. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇനി ആവര്‍ത്തിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു തൃഷയ്ക്ക് എതിരെയുള്ള മീരയുടെ താക്കീത്.

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിരിക്കെ മറ്റൊരു മത്സരാര്‍ഥിയായ നടന്‍ ചേരനെതിരെ ഇവര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മീര റിയാലിറ്റി ഷോയില്‍ നിന്നും പുറത്താകുന്നത്. 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2