ന്യൂഡല്‍ഹി : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.മുന്നണി 73 സീറ്റുകള്‍ വരെ നേടുമ്ബോള്‍ കോണ്‍ഗ്രസ് തനിച്ച്‌ 45 മുതല്‍ 50 സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേയില്‍ പറയുന്നു. മധ്യകേരളത്തില്‍ മുന്നണി നേട്ടമുണ്ടാക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

സ്വകാര്യ ഏജൻസികൾ പൂർത്തിയാക്കിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നത്. മികച്ച സ്ഥാനാർഥികളെ മുന്നിൽ നിർത്തിയാൽ വിജയം ഉറപ്പിക്കാൻ ആകുമെന്ന് ഹൈക്കമാൻഡ് വിശ്വസിക്കുന്നു. പിഎസ്സി ഉദ്യോഗാർത്ഥി സമരവും, ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യുഡിഎഫിന് അനുകൂലഘടകങ്ങൾ ആകുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നിൽനിന്നു തിരഞ്ഞെടുപ്പ് നയിക്കണമെന്ന നിർദ്ദേശവും സർവ്വേ പൂർത്തിയാക്കിയ ഏജൻസികൾ ഹൈക്കമാൻഡിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2