കൊച്ചി: സർക്കാരിൻ്റെ കിറ്റും വിതരണവും രാഷ്ട്രീയവും ചർച്ചയാകുന്ന നാട്ടിൽ കിറ്റിൽ സർപ്രൈസ് ഒളിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നോബല്‍കുമാറിന്റെ നേതൃത്വത്തിലാണ് വീടുകളിൽ കിറ്റ് എത്തിക്കുന്നത്.

നോട്ട് ബുക്ക്, പേന, പെന്‍സില്‍, സ്‌കെയില്‍, കട്ടര്‍, ബോക്സ് ,റബ്ബര്‍ ,സ്‌കെച്ച്‌ പെന്‍ ,വാട്ടര്‍ കളര്‍ തുടങ്ങിയ കുട്ടികളുടെ പഠനോപകരണങ്ങളായിരുന്നു വിതരണം ചെയ്യുന്നത്. അതിരാവിലെ തന്നെ ഉണര്‍ന്ന് നോബിള്‍ നാട്ടിലെ സാധാരണക്കാരായ കുടുംബത്തിലെ കുട്ടികള്‍ക്ക് അവര്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ അവരെ സന്തോഷിപ്പിക്കുന്നതിനായി വീടുകള്‍ക്ക് മുന്നില്‍ പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് കൊണ്ടുവച്ച്‌ തിരിച്ച്‌ പോകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വാതില്‍ തുറക്കുമ്പോള്‍ ഒരു ചെറിയ പഠന കിറ്റ് കാണുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന സന്തോഷം ലക്ഷ്യമിട്ടാണ് ഈ പ്രവൃത്തികള്‍. അറുപത് കുടുംബങ്ങളിലെ ചെറിയ കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചു നല്‍കി. സാധാരണക്കാരായ 50 വീടുകളില്‍ അത്യാവശ്യം വേണ്ട പലചരക്കു സാധനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റു കളും പച്ചക്കറിക്കിറ്റുകളും എത്തിച്ചു നല്‍കി വെത്യസ്ത നിറഞ്ഞ പ്രവര്‍ത്തനത്തിലാണ് നോബല്‍ കുമാര്‍. കൂടാതെ കൊടുക്കുന്നതോ വാങ്ങുന്നതോ ആയ ആരുടേയും ഫോട്ടോ പ്രചരിപ്പിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. കിട്ടുന്ന ആളുകള്‍ക് മനസില്‍ ഉണ്ടാകുന്ന സന്തോഷത്തിന് വേണ്ടിയാണ് കൊവിഡ് നെഗറ്റീവ് ആയി ക്വാറന്റീന്‍ കാലവധി കഴിഞ്ഞ വീടുകളില്‍ സൗജന്യമായി അണു നശീകരണവും നടത്തുന്നുണ്ട്