ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​മു​​​ഖ ബോ​​​ളി​​​വു​​​ഡ് താരം സു​​​രേ​​​ഖ സിക്രി(75) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൂ​​​ന്നു ത​​​വ​​​ണ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ന​​​ടി​​​യാ​​​ണ് സു​​​രേ​​​ഖ. 1998ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജ​​​ന്മ​​​ദി​​​നം എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലും ഇ​​​വ​​​ര്‍ അ​​​ഭി​​​ന​​​യി​​​ച്ചു. ബാ​​​ലി​​​കാ​​​വ​​​ധു എ​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഭി​​​ന​​​യം ഏ​​​റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി. മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം ഏ​​​റ്റ​​​വും അ​​​ധി​​​കം ത​​​വ​​​ണ നേ​​​ടി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ര്‍​​​ഡ് സു​​​രേ​​​ഖ​​​യ്ക്കാ​​​ണ്.

ഡ​​​ല്‍​​​ഹി​​​യി​​​ല്‍ ജ​​​നി​​​ച്ച സു​​​രേ​​​ഖ​​​യു​​​ടെ കു​​​ട്ടി​​​ക്കാ​​​ലം ഉത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ കു​​​മ​​​യൂ​​​ണി​​​ലാ​​​യി​​​രു​​​ന്നു. 1978ല്‍ ​​​പുറ​​​ത്തി​​​റ​​​ക്കി​​​യ”കി​​​സാ കു​​​ര്‍​​​ത്തി കാ” ​​​ആ​​​ണ് ആ​​​ദ്യ ചി​​​ത്രം. ഗോ​​​വി​​​ന്ദ് നി​​​ഹ്‌​​​ലാ​​​നി​​​യു​​​ടെ ത​​​മ​​​സ്(1986) എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നാ​​​ണ് ആ​​​ദ്യ ദേ​​​ശീ​​​യ അ​​​വാ​​​ര്‍​​​ഡ് ല​​​ഭി​​​ച്ച​​​ത്. 1989ല്‍ ​​​ര​​​ണ്ടാ​​​മ​​​ത്തെ ദേ​​​ശീ​​​യ അ​​​വാ​​​ര്‍​​​ഡ് ല​​​ഭി​​​ച്ചു. 2019ല്‍ ​​​ബ​​​ഥാ​​​യി ഹോ​​​യി​​​ലൂ​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ ദേ​​​ശീ​​​യ അ​​​വാ​​​ര്‍​​​ഡ് ല​​​ഭി​​​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2018ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ “ബ​​​ധാ​​​യി ഹോ”​​​ആ വ​​​ര്‍​​​ഷ​​​ത്തെ ഹി​​​റ്റു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു. നീ​​​ന ഗു​​​പ്ത, ഗ​​​ജ​​​രാ​​​ജ് റാ​​​വു, ആ​​​യു​​​ഷ്മാ​​​ന്‍ ഖു​​​റാ​​​ന എ​​​ന്നി​​​വ​​​രാ​​​ണു ചി​​​ത്ര​​​ത്തി​​​ലെ മ​​​റ്റു താ​​​ര​​​ങ്ങ​​​ള്‍.ശ്യാം ​​​ബെ​​​ന​​​ഗ​​​ലി​​​ന്‍റെ ച​​​ല​​​ച്ചി​​​ത്രം മാ​​​മ്മോ(1994) സു​​​രേ​​​ഖ​​​യു​​​ടെ സി​​​നി​​​മാ​​​ ജീ​​​വി​​​ത​​​ത്തി​​​ലെ ശ്ര​​​ദ്ധേ​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. 2020ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഗോ​​​സ്റ്റ് സ്റ്റോ​​​റീ​​​സ് ആ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. ഹേ​​​മ​​​ന്ത് റെ​​​ഗെ ആണ് സു​​​രേ​​​ഖ​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വ്. 2009ല്‍ ​​​അ​​​ദ്ദേ​​​ഹം അ​​​ന്ത​​​രി​​​ച്ചു. രാ​​​ഹു​​​ല്‍ സി​​​ക്രി​​​യാ​​​ണു മ​​​ക​​​ന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക