ദില്ലി: സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഭാഗികമായി ഇന്ന് തുടങ്ങും. ചില കേസുകളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍.

പുതിയ ഹര്‍ജികളും വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന കേസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തന്നെയായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഘട്ടംഘട്ടമായി കോടതി നടപടികള്‍ പൂര്‍ണമായി പഴയരീതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യ കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കഴി‍ഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായി കോടതിയുടെ പ്രവര്‍ത്തനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക