ര​ണ്ടി​ല ചി​ഹ്നം ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ അധ്യക്ഷനായ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പരിഗണിക്കുന്ന​ത്.ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വച്ചിരുന്നു. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹര്‍​ജി​യി​ലെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി ത​ട​സ​ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്.
ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​നെ​യും ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ​യും സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2