ഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. എം.എല്‍.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ല. അക്രമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ, ഹർജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. വി. ​ശി​വ​ന്‍​കു​ട്ടി അ​ട​ക്ക​മു​ള്ള സി.​പി.​എം എം.​എ​ല്‍.​എ​മാ​ര്‍ ന​ട​ത്തി​യ അ​ക്ര​മം അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും അ​വ​ര്‍ പൊ​തു​സ്വ​ത്ത്​ ന​ശി​പ്പി​ച്ച​ത്​ പൊ​റു​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2015ല്‍ യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​ന്റെ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍ ഉ​ള്‍​പ്പെ​ടെ ആ​റ്​ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ ഉ​ത്ത​ര​വു​ണ്ടാ​യി.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന്,​ ശി​വ​ന്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ല്‍ അ​റി​യി​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ ഓഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.

കൈ​യാ​ങ്ക​ളിയില്‍​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ര്‍​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ഹൈ​കോ​ട​തി ത​ള്ളി​യ​ത്. ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ര്‍​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന സര്‍ക്കാര്‍ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.

തുടര്‍ന്നാണ് ഹൈ​കോ​ട​തി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്​ വീ​ഴ്ച പ​റ്റി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ല്‍ ന​ല്‍​കാ​മെ​ന്ന അ​ഡീ​ഷ​ന​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ കെ.​കെ. ര​വീ​ന്ദ്ര​നാ​ഥിന്‍റെ നി​യ​മോ​പ​ദേ​ശ​ത്തിലാണ്​ സുപ്രീംകോടതിയില്‍ ഹർജി​ ന​ല്‍​കി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക