കേരള ഹൈകോടതിയിലക്ക് നാല് പുതിയ ജഡ്ജിമാരെക്കൂടി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. ഹൈകോടതി അഭിഭാഷകരായ
- മുരളി പുരുഷോത്തമന്
- എ.എ. സിയാദ് റഹ്മാന്
- ഡോ. കൗസര്‍ എടപ്പകത്ത് ( എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജി )
- കരുണാകര ബാബു (തിരുവനന്തപുരം ജില്ല ജഡ്ജി) എന്നിവരുടെ പേരുകളാണ് െകാളീജിയം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്.
ആലുവ സ്വദേശിയായ മുരളി പുരുഷോത്തമന് എന്‍ജിനീയറായിരുന്ന പരേതനായ പി.എന്‍. പുരുഷാത്തമെന്റയും സരസ്വതിയുടയും മകനാണ്.എറണാകുളം ലോ കോളജില്‍നിന്ന് നിയമബിരുദം നേടി നന്ദകുമാര മേനോെന്റ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. 2000ല്‍ സ്വതന്ത്ര അഭിഭാഷകനായി. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെന്റയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചുവരുകയാണ്. സീനിയര്‍ അഭിഭാഷകനായിരുന്ന വി.എന്‍. അച്യുതക്കുറുപ്പിെന്റ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകന് ഗോകുല്‍ മുരളി യു.എസില്‍ ഫേസ്ബുക്ക് നെറ്റ്വര്‍ക്ക് എന്‍ജിനീയറാണ്.
തൃക്കാക്കര സ്വദേശിയായ സിയാദ് റഹ്മാന് പരേതനായ അഡ്വ. എ.എ. അബ്ദുല്‍ റഹ്മാെന്റയും ലത്തീഫയുെടയും മകനാണ്.1996ല്‍ മംഗളൂരുവില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തു. സിജിന സിയാദാണ് ഭാര്യ. വിദ്യാര്‍ഥികളായ ഫിസ സിയാദ്, ദിയ സിയാദ് എന്നിവര്‍ മക്കള്‍.
അഡീ. സെഷന്‍സ് ജഡ്ജി, എന്‍.ഐ.എ-സി.ബി.ഐ കോടതി ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. കൗസര്‍ എടപ്പകത്ത് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജിയാണ്. ‘വിവാഹ മോചനവും ലിംഗസമത്വവും ഇസ്ലാമില്‍’ തുടങ്ങി നിയമവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളുെട കര്‍ത്താവുമാണ്. കണ്ണൂര്‍ സിറ്റി സ്വദേശിയായ കൗസര്‍ കാലിക്കറ്റ് ലോ കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് നിയമബിരുദം നേടിയത്. എം.ജി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടററ്റ്.പി.കെ മഹമൂദിന്റയും എടപ്പകത്ത് റൗളയുടെയും മകനാണ്.ഭാര്യ: ഡോ. അമീറ മക്കള്‍: മുഹമ്മദ് അസം,ആലിയ മിഷാല്‍, ഷിറീന് കൗസര്‍, സെയ്ഫ് കൗസര്‍.