എട്ട് പതിറ്റാണ്ടായി ലോകത്തിന്റെ സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍ മാന്‍. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്സ് .ഡിസി കോമിക് സീരിസായ ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്‍റ് ക്ലര്‍ക്കിന്‍റെ മകന്‍ ജോണ്‍ കെന്‍റാണ് ഇതില്‍ സൂപ്പര്‍മാന്‍.നേരത്തെ കെന്‍റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നെങ്കില്‍. ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. ഈ ആഴ്ച ഡിസി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. സൂപ്പര്‍മാന്‍റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടുപോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നാണ് കഥാകൃത്തായ ടോം ടെയ്ലര്‍ പറയുന്നത്.സൂപ്പര്‍മാന്‍റെ വനിത പതിപ്പായ സൂപ്പര്‍ഗേളിലെ പ്രധാന കഥാപാത്രവും സ്വവര്‍ഗ്ഗ അനുരാഗിയാണ്. ബാറ്റ് മാന്‍ സീരീസിലെ ബാറ്റ് വുമണിനേയും സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിച്ചിരുന്നു.