കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്ക് ശീലമായ ഒന്നാണ് ഡയറക്റ്റ് ഒടിടി റിലീസുകള്‍. വലുതും ചെറുതുമായ നിരവധി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ എത്തിയ പല മലയാളസിനിമകളും വലിയ പ്രേക്ഷശ്രദ്ധ നേടുകയും ചെയ്‍തു. ഇപ്പോഴിതാ ആ നിരയിലേക്കുള്ള പുതിയ എന്‍ട്രി നാളെ എത്തുകയാണ്. സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ‘പിടികിട്ടാപ്പുള്ളി’യാണ് ആ ചിത്രം.

ജിയോ സിനിമയിലൂടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രം 27ന് രാവിലെ 11ന് പ്രേക്ഷകരിലേക്ക് എത്തും.എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ത്രില്ലര്‍ കോമഡി ചിത്രമാണ് ഇത്. സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ്, മെറീന മൈക്കിള്‍, മേജര്‍ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. തിരക്കഥ, സംഭാഷണം സുമേഷ് വി റോബിന്‍. ഛായാഗ്രഹണം അഞ്ജോയ് സാമുവല്‍. എഡിറ്റിംഗ് ബിബിന്‍ പോള്‍ സാമുവല്‍. സംഗീതം പി എസ് ജയഹരി. പശ്ചാത്തല സംഗീതം വിന്‍ സാവിയോ. കലാസംവിധാനം ശ്രീകുമാര്‍ കരിക്കോട്ട്. ആക്ഷന്‍ ജോളി ബാസ്റ്റിന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍. പിആര്‍ഒ എ എസ് ദിനേശ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റിലയന്‍സ് ജിയോ സിം അല്ലെങ്കില്‍ റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ക്ക് ജിയോ സിനിമ ആപ്പിലൂടെ ചിത്രം സൗജന്യമായി കാണാം. ഇത് രണ്ടും ഇല്ലാത്തവര്‍ക്ക് ജിയോ സിനിമ ആപ്പ് ഡൗണ്‍ലോഡ് ചെയ്‍തതിനുശേഷം സുഹൃത്തുക്കളുടെയോ മറ്റോ ജിയോ മൊബൈല്‍ നമ്ബര്‍ എന്‍റര്‍ ചെയ്‍തും ചിത്രം കാണാം. വിദേശത്തുള്ളവര്‍ക്കും നാട്ടിലെ പരിചയമുള്ളവരുടെ ജിയോ സിം നമ്ബര്‍ ഉപയോഗിച്ച്‌ ആപ്പ് പ്രവര്‍ത്തിപ്പിച്ച്‌ ചിത്രം കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക