സണ്ണി ലിയോണിനെ നായികയാക്കി ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷീറോ. നായികാ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നത്.

‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ്‌ ആദ്യ പോസ്റ്റ് പുറത്തിറങ്ങിയത്. സിനിമ സീരിയല്‍ മേഖലയിലെ നിരവധി താരങ്ങള്‍ ആണ് ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക