ബോളിവുഡ് നടി സണ്ണി ലിയോൺ പരിപാടിയ്ക്കെത്താതെ ചതിച്ചതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്ന് പെരുമ്പാവൂർ സ്വദേശി. 2019 ൽ ‌ ഇന്ത്യന്‍ ഡാന്‍സ് ഫിനാലെയുടെ പരിപാടിയില്‍ നിന്ന് പിന്മാറിയത് സണ്ണി ലിയോണ്‍ ആണെന്നും സംഘാടകര്‍ വാക്ക് പാലിച്ചില്ലെന്ന രീതിയിൽ താരം പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും  പറഞ്ഞു.
താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിനെ തുടർന്നാണ് നടിയുടെ പ്രതികരണം. എന്നാൽ ഈ പരിപാടി നടക്കാത്തതിനാൽ സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഷിയാസ് ആരോപിച്ചു.
പരിപാടിയിലെ സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാര്‍ കണ്ടതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. ഇപ്പോൾ കടം കയറി എന്റെ വീടും ജപ്തി ഭീഷണിയിലാണ്. ബാധ്യതകള്‍ കാരണം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോഴും ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങി ജീവിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2