കൊല്ലം: അഭിപ്രായ സര്‍വേകളെ വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വേകളെ തള്ളിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
മാദ്ധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായി സര്‍വേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജന്‍സികള്‍ സമീപിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.
നരേന്ദ്രമോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും പണം ഒഴുക്കുകയാണെന്നും അദേഹം വിമര്‍ശം ഉയര്‍ത്തി. യു.ഡി.എഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2