ചെന്നൈ: തമിഴ്നാട് നിയമസഭയ്ക്കകത്ത് 45 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻററിനു സമീപം സമീപമാണ് അറുമുഖന്‍ എന്ന ആള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം തീപ്പെട്ടിയുരക്കും മുമ്ബ് പൊലീസ് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെയാണ് അറുമുഖന്‍ നിയമസഭക്കകത്ത് കയറിയത്. ആത്മഹത്യ ശ്രമത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

courtsey : Jaya TV
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക