സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം. ഒരു സ്ത്രീയും പുരുഷനുമാണ് സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യക്കൊരുങ്ങിയത്. മണ്ണെണ്ണ ഒഴിച്ച്‌ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പേരുവിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. സുപ്രീംകോടതിയ്ക്ക് മുന്നില്‍ വെച്ച്‌ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് സംബന്ധിച്ച്‌ വ്യക്തത ലഭിച്ചിട്ടില്ല.

മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ ഇരുവരും തീകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പെട്ടെന്നുതന്നെ ഇരുവരേയും രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് ഡല്‍ഹി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക്ക് യാദവ് വ്യക്തമാക്കി. രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക