കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി അധ്യക്ഷ പട്ടികയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. കണ്ണൂര്‍ ജില്ലാ കോണ്‍​ഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിവാദ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന.

വൈകീട്ടോടെ കെ.സി വേണു​ഗോപാലും കണ്ണൂരിലെത്തും. ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലി എ, ഐ ​ഗ്രൂപ്പുകാരെ പരി​ഗണിച്ചില്ലെന്നും, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. നേതാക്കള്‍ തമ്മില്‍ വാക്പോരും വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിക്കലും ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഡി.സി.സി, കെ.പി.സി.സി പുനസംഘടനയില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ പേരുകള്‍ തുല്ല്യമായി വീതം വെക്കാനാണെങ്കില്‍ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്നാണ് വിവാദങ്ങളോട് സതീശന്‍റെ പ്രതികരണം. ഡി.സി.സി പട്ടികയിലെ എതിര്‍പ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക