തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാന്‍ ശ്രമിച്ചിരുന്നു. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിന്മേല്‍ അന്വേഷണവുമാകാമെന്നും സാമ്ബത്തിക ക്രമക്കേട് ഉണ്ടായിയെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പരാതിക്കാരന്‍ വിശ്വാസയോഗ്യനായ ആളല്ല. താല്കാലിക ഡ്രൈവറായിരുന്ന തന്നെ ചതിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സുധആകരന്‍ ആരോപിച്ചു. ഗള്‍ഫില്‍ നിന്ന് ഒരാളോടും ഡിസിസി ഓഫീസ് നിര്‍മ്മാണത്തിന് പിരിവെടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കേസ് രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group