എം സി ജോസഫൈൻ ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ ഇരിക്കാൻ യോഗ്യ അല്ല എന്ന് ആരോപിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. അവർ പദ്ധതിയിൽ ഇരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇവരെ പദവിയിൽ നിന്ന് പുറത്താക്കുന്നത് വരെ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വഴിതടയൽ സമരവും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി ഇത്തരമൊരു വിപത്തിനെ ജനങ്ങൾക്ക് മേൽ കെട്ടി ഏൽപ്പിച്ച സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും കെപിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

സാധാരണ പ്രതിഷേധ മാർഗം എന്നതിലുപരിയായി അവരെ കൃത്യനിർവഹണത്തിൽ നിന്ന് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് കെപിസിസി പ്രസിഡൻറ് വ്യക്തമാക്കുന്നത്. ഇവർ പദവിയിൽ തുടർന്ന് ഔദ്യോഗിക ഇടപെടൽ നടത്തിയാൽ ഇവരുടെ ഇടപെടൽ കൊണ്ട് മാത്രം ഒരു പക്ഷേ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു ഇരകൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും, അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുവാൻ കെപിസിസി സമരം ആഹ്വാനം ചെയ്യുന്നതെന്നും കെ സുധാകരൻ വ്യക്തമാക്കുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയുവാൻ വിളിച്ച് സ്ത്രീയുടെ പരിഹാസരൂപേണ അപമാനകരമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് ഇവർക്കെതിരെ സംസ്ഥാനം എമ്പാടും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോൺഗ്രസ് കണ്ടു പരിചയിച്ചിട്ടുള്ള സമരതന്ത്രങ്ങൾ അല്ല, ഇത് സുധാകരൻ സ്റ്റൈൽ:

കോൺഗ്രസ് പരമ്പരാഗതമായി തുടർന്നു പോരുന്ന ഒരു സമര രീതിയുണ്ട്. ഇത് പലപ്പോഴും പ്രതീകാത്മകമായ സമര മുറകൾ ആയിരുന്നു. എന്നാൽ പതിവിൽനിന്ന്, പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി അടുത്ത ഒരു സമരാഹ്വാനം ആണ് കെ സുധാകരൻ അണികൾക്ക് നൽകിയിരിക്കുന്നത്. കേവലം വഴിതടയൽ മാത്രമല്ല വനിതാ കമ്മീഷൻ അധ്യക്ഷ യുടെ ഔദ്യോഗിക കൃത്യനിർവഹണം തടയണമെന്ന് കെപിസിസി പ്രസിഡൻറ് വ്യക്തമായി ആഹ്വാനം നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ തീവ്രമായ സമരം മുഖമാണ് രണ്ടാം പിണറായി സർക്കാരിനെതിരെ കെ സുധാകരൻ ഇതോടുകൂടി തുറന്നിടുന്നത് എന്ന് വ്യക്തമാക്കുകയാണ്.

വെറും ഒരു സമരാഹ്വാനം നടത്തുകയല്ല കെപിസിസി പ്രസിഡണ്ട് ഇവിടെ ചെയ്തിരിക്കുന്നത്. സമരം കൊണ്ട് എന്താണ് നേടാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു. എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നതുവരെ സമരം ചെയ്യാനാണ് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുസമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ ഉയരുന്ന സാഹചര്യത്തിൽ സുധാകരൻ ആഹ്വാനം ചെയ്തിരിക്കുന്ന സമരം വലിയ കാലതാമസമില്ലാതെ തന്നെ വിജയത്തിലെത്താൻ ഉള്ള സാധ്യതകളും ശക്തമാണ്.

https://m.facebook.com/story.php?story_fbid=4120788561336705&id=317748571640742