ഇടുക്കി: പരുന്തും പാറയിലെ ആത്മഹത്യ മുനമ്പിൽ നിന്നും യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച്‌ പൊലീസ് പട്രോളിങ് സംഘം. ബുധനാഴ്ച രാത്രി സ്റ്റേഷനില്‍ നിന്നും പട്രോളിങ്ങിനിറങ്ങിയ വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി ഡി സുനില്‍കുമാറും സഹപ്രവര്‍ത്തകരായ നാലംഗ സംഘവും തിരികെ മടങ്ങിയത് വിലപ്പെട്ട ഒരു ജീവന്‍ രക്ഷിച്ചുകൊണ്ടായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്ബില്‍ ജീവനൊടുക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് പൊലീസ് സംഘം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സുനില്‍കുമാറും സംഘവും പരുന്തുംപാറയില്‍ എത്തിയത്.വിജനമായ പ്രദേശത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ട് എസ്‌എച്ച്‌ഒയും പൊലീസുകാരും വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി. നിമിഷങ്ങള്‍ക്കകം പൊലീസ് സംഘം ഇയാളെ വളഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ജീവനൊടുക്കാന്‍ എത്തിയതാണെന്ന് പൊലീസ് സംഘത്തിന് മനസ്സിലായി. സാന്ത്വനവും ഉപദേശവുമായി സുനില്‍കുമാറും സംഘവും ആത്മധൈര്യം നല്‍കിയതോടെ യുവാവ് കാര്യങ്ങള്‍ തുറന്നുപറഞ്ഞു.

ബിടെക് ബിരുദധാരിയാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യാ മുനമ്പിൽ ചാടി ജീവനൊടുക്കാന്‍ എത്തിയതാണ്. പൊലീസ് എത്താന്‍ നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ താന്‍ കൊക്കയിലേക്ക് ചാടുമായിരുന്നുവെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് പട്രോളിങ് അവസാനിപ്പിച്ച്‌ യുവാവിനെയും കൂട്ടി പൊലീസ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് മടങ്ങി. അവശനായിരുന്ന യുവാവിന് ഭക്ഷണവും വെള്ളവും നല്‍കി. ഇതിനിടെ ബന്ധുക്കളുടെ വിലാസം ശേഖരിച്ച്‌ അവരെ വിവരമറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാവിലെ ബന്ധുക്കള്‍ എത്തുന്നതുവരെ എസ്‌ഐ ഇപി ജോയി, എ എസ് ഐ അനില്‍, സിപിഒമാരായ ജിനീഷ് ദാസ്, അനീഷ് എന്നിവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയാണ് യുവാവ് മടങ്ങിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക