കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു.

കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്‍്റെ മകന്‍ അതുല്‍ പിതാവിന്‍്റെ ചിതയ്ക്ക് തീ കൊളുത്തി.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

ശ്രീജിത്തിന്‍്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു.

പൊതുജനങ്ങള്‍ സൈനികന്റെ വീട്ടിലേക്ക് വരാതിരിക്കാന്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ പ്രദേശത്ത് കനത്തനിയന്ത്രണങ്ങള്‍ പോലീസിന്റെ സഹായത്തോടെ നടത്തിയിരുന്നു.

എന്നാല്‍ കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കുടുംബവീട്ടിലേക്ക് എത്തിയത്.

ഇന്നലെ രാത്രി സുലൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്ബത്തൂര്‍ മിലിട്ടറി സ്റ്റേഷന്‍ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കോയമ്ബത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.

ഭാര്യ ഷജിനയെയും രണ്ട് മക്കളേയും വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരണവിവരം അറിയിച്ചത്. ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.