കളമശേരി: എറണാകുളം റൂറല്‍ ജില്ലയിലെ സബ് ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ പുത്തന്‍കുളങ്ങര വീട്ടില്‍ പി കെ അയ്യപ്പന്‍ ( 52 ) ആണ് മരിച്ചത്. കളമശേരി എആര്‍ ക്യാമ്ബ് പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ പോലീസ് കാന്റിന്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു.

കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന നിര്‍വാഹകസമിതി അംഗം, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്ബര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭാര്യ: ഷീബ. മക്കള്‍ : ഗോപി കൃഷ്ണ, ഗൗരി നന്ദന.