കോട്ടയം : പതിനൊന്നാം ശബള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ ഫെബ്രുവരി പത്തിന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കും.

യു.റ്റി.ഇ.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ പണിമുടക്കിന് മുന്നോടിയായി നടന്ന പ്രകടനവും യോഗവും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.

ചരിത്രത്തിലെ ഏറ്റവും മോശം ശബള പരിഷ്ക്കരണ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. സർവ്വീസ് വെയ്റ്റേജ് ഇല്ലാതാക്കിയും സി.സി.എ. നിർത്തലാക്കിയും അഞ്ച് വർഷ തത്വം അട്ടിമറിച്ചും ഫിറ്റ്മെൻ്റ് ബെനിഫിറ്റിൽ കുറവ് വരുത്തിയും നൽകിയ ശുപാർശ ജീവനക്കാരിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

സർക്കാരിനുള്ള താക്കീതായി പണിമുടക്ക് മാറും.യു.റ്റി.ഇ.എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ജില്ലാ പ്രസിഡൻറ് എസ്.ബിനോജ് , എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി പി. , കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ് , അഷ്റഫ് പറപ്പള്ളി , സോജോ തോമസ് എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2