നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മാര്‍ത്താണ്ഡം ആര്‍.സി സ്ട്രീറ്റ് സ്വദേശി അഭിയാണ് (19) പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായി പ്രതി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചതായി മാര്‍ത്താണ്ഡം മഹിളാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. പോക്സോ കേസെടുത്ത് അന്വേഷണം നടത്തി വന്നിരുന്നതിനിടെയാണ് സ്പെഷ്യല്‍ ടീം പൊലീസ് ഇയാളെ പിടികൂടിയത്.

ഇയാള്‍ തട്ടിക്കൊണ്ടുപോയ കളിയിക്കാവിള സ്വദേശിയായ 14കാരിയെയും പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ അഭി തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക