കാസര്‍കോട്: യാത്രയ്ക്കിടെ മദ്ധ്യവയസ്‌കനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച്‌ വിദ്യാര്‍ത്ഥിനി. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍വച്ച്‌ നേരിട്ട മോശം അനുഭവമാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ത്ഥിനി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരിക്കുമ്ബോഴാണ് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസിലിരുന്ന മദ്ധ്യവയസ്‌കന്‍ ലൈംഗികചേഷ്ടയോടെ ഇവര്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുതവണ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും, പെണ്‍കുട്ടി ഉറച്ചു നിന്നതോടെ ഒട്ടേറെപ്പേരാണ് പിന്തുണയുമായി രംഗത്തുവന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2