സ്‌പോട്‌സ് ഡെസ്‌ക്

I’m sure everytime I write something about Stuart Broad, people relate to him getting hit for six sixes! But today I request all my fans not to mention it but to applaud what this man has achieved!

500 test wickets is no joke – it takes years of hard work, dedication and determination. How you have always fought and come victorious over your setbacks, Broady my friend you are a legend! Hats off 👊🏽🙌🏻

ഇത് യുവരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്, ഈ ഒറ്റ പോസ്റ്റ് മതി സ്റ്റുവർട്ട് ബ്രോഡ് എന്ന ലോക ക്രിക്കറ്റിലെ മിടുമിടുക്കനെ മനസിലാക്കാൻ

 

യുവരാജ് സിംങ്ങിനു മുന്നിൽ തുടർച്ചയായി ആറു തവണ ആകാശം നോക്കി നിന്ന് തല കുന്നിച്ച സ്റ്റുവർട്ട് ബ്രോട്ട് അല്ല ഇന്ന്..! യുവരാജ് സിംങ്ങിനു മുന്നിൽ ആകാശത്തേയ്ക്കു നോക്കി നിന്ന തല ഇന്ന് ആകാശം മുട്ടെ ഉയർത്തിപ്പിടിച്ച്, ഇതിഹാസങ്ങളുടെ പട്ടികയിലേയ്ക്കു നടന്നു കയറിയിരിക്കുകയാണ് ഇംഗണ്ടുകാരുടെ പേസ് പടയിലെ വിശ്വസ്തനായ സ്റ്റുവർട്ട് ‘ജെയിംസ് ബോണ്ട്’..!

ക്രിക്കറ്റ് പ്രേമികൾക്ക് എന്നും യുവരാജ് സിംങിനൊപ്പം ഓർത്തു വയ്ക്കാനുള്ള പേര് എന്നതിൽ നിന്നും ഇതിഹാസം എന്ന നിലയിലേയ്ക്കു ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് മാറിയിരിക്കുന്നു.


മാനം നോക്കി
മാനം പോയി
2007 ലെ പ്രഥമ ട്വന്റി ട്വന്റ് ലോകകപ്പിലെ നിർണ്ണായക മത്സരത്തിലായിരുന്നു ഏതൊരു ബൗളറുടെയും കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന നിർണ്ണായക ആക്രമണമുണ്ടായത്. സെപ്റ്റംബർ 19 ന് സ്വന്തം നാട്ടിലെ കിംങ്‌സ്‌മേഡ് ഓവലിൽ യുവരാജ് സിംങിനെതിരെ 19 ആം ഓവറിന്റെ ആദ്യ പന്ത് എറിയാൻ എത്തുന്ന നീളൻ തലമുടിക്കാരനായ കൊലുന്നു പയ്യൻ. ആദ്യ പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സ്..! പിന്നെ ചറപറാ സിക്‌സ്…
ആ ഓവറിനു തൊട്ടു മുൻപ് യുവരാജിനെ പ്രകോപിപ്പിച്ച ഫ്‌ളിറ്റോഫിനുള്ള മറുപടി..
അവിടെ തീരേണ്ടതായിരുന്നു 19 കാരനായ യുവ പേസ് ബൗളറുടെ ജീവിതം എന്നാണ്.. ഇവിടെ നിന്നും പിടിച്ചു കയറുകയായിരുന്നു ബ്രോഡ് എന്ന പോരാളി.


ആ ഏഴു പേരിൽ ഒരാൾ
നാലു പേരിൽ പുതിയവൻ
ലോകക്രിക്കറ്റിലെ ഏഴു പേരുകാരിൽ ഒരാളായി അഞ്ഞൂറ് ക്ലബിൽ എത്തിയതോടെ സ്റ്റുവർട്ട് ബ്രോട്ട് മാറി. ഇത് തന്നെ മതി ആറടിയിൽ നിന്നും അഞ്ഞൂറിലെത്തിയ സ്റ്റുവർട്ടിന്റെ ഗ്രേഡ് എന്താണ് എന്നു മനസിലാക്കാൻ.

സ്റ്റുവർട്ട് ബ്രോഡിനൊപ്പം അഞ്ഞൂറ് വിക്കറ്റ് ക്ലബിൽ എത്തിയവർ ഇവർ

മുത്തയ്യ മുരളീധരൻ – 800 വിക്കറ്റ് 133 മത്സരം 230 ഇന്നിംങ്‌സ്
ഷെയിൻ വോൺ – 708 വിക്കറ്റ് 145 മത്സരം 273 ഇന്നിംങ്‌സ്
അനിൽ കുംബ്ലേ – 619 വിക്കറ്റ് 132 മത്സരം 236 ഇന്നിംങ്‌സ്
ജെയിംസ് ആൻഡേഴ്‌സൺ – 589 വിക്കറ്റ് 153 മത്സരം 282 വിക്കറ്റ്
ഗ്ലെൻ മഗ്രാത്ത് – 563 വിക്കറ്റ് 124 മത്സരം 243 ഇന്നിംങ്‌സ്
കോട്‌നി വാൽഷ് – 519 വിക്കറ്റ് 132 മത്സരം 242 ഇന്നിംങ്‌സ്
സ്റ്റുവർട്ട് ബ്രോഡ് 501 വിക്കറ്റ് 140 മത്സരം 242 ഇന്നിംങ്‌സ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2