കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ഇതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് മൂവായിരത്തിലധികം ആളുകൾക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.നാളെ വൈകിട്ട് 6 മുതലാണ് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. ഏഴ് ദിവസത്തേക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക. ജില്ലയിൽ ഇന്ന് 3212 പേർക്കാണ് കോവിഡ്ം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയ 81 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3083
പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 44 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2