ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു വാഹനങ്ങളില്‍ നിന്നു കൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

തുറസായ സ്ഥലത്ത് നടത്തുന്ന പൊതുപരുപാടിയില്‍ 200 പേരെ ഇനിമുതല്‍ അനുവദിക്കുകയുള്ളു. 100 പേര്‍ക്ക് മാത്രമാണ് അടച്ചിട്ട സ്ഥലത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം .100ല്‍ കൂടുതല്‍ ആളുകളെ ആരാധനാലയങ്ങളില്‍ അനുവദിക്കില്ല.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2