കൊച്ചി: തെരുവ് നായ്ക്കളെ തല്ലികൊന്ന് വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരാണ് തെരുവ് നായയെ തല്ലികൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. കൊച്ചിയിലെ ഗ്രീന്‍ ഗാര്‍ഡനില്‍ ആണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാന്‍ നഗരസഭ ചുമതലപ്പെടുത്തി എന്നാണ് നായ്ക്കളെ പിടികൂടിയവര്‍ പറയുന്നത്. എന്നാല്‍ നഗരസഭ ഇത്തരത്തില്‍ തെരുവ് നായ്ക്കളെ പിടികൂടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ മൃഗസ്‌നേഹികള്‍ ഇടപെടുകയും പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നായയെ പിടികൂടി തല്ലിക്കൊല്ലുന്നതിന്റെ പിക്കപ്പ് വാനിലേക്ക് വലിച്ചെറിയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ സഹിതം ആണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാന്‍ ആണ് തെരുവ് നായ്ക്കളെ ഇത്തരത്തില്‍ പിടികൂടുന്നത് എന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സംഭവം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാന്‍ ആണ് തെരുവ് നായ്ക്കളെ ഇത്തരത്തില്‍ പിടികൂടുന്നത് എന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സംഭവം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം തമിഴ്നാട്ടിലെ ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നു എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. 2019 ല്‍ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രണ്ടായിരം കിലോഗ്രാം പട്ടിയിറച്ചി പിടികൂടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക