ലൈംഗികാവയവത്തില്‍ കൊക്കെയിന്‍ തേച്ചു പിടിപ്പിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കാമുകിയെ കൊന്നു തള്ളിയ ജര്‍മനിയിലെ ഡോക്ടറോട് 25,000 യൂറോ പിഴ ഒടുക്കാന്‍ കോടതി ഉത്തരവിട്ടു. 2019ല്‍ ഒമ്ബത് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അഴിക്കുള്ളിലായ ഡോക്ടര്‍ ആന്‍ഡ്രിയാസ് നിയഡ് ബിച്ച്‌ലര്‍നോടാണ് കോടതി പിഴയൊടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

45കാരനായ ഡോക്ടര്‍ തന്റെ ലൈംഗിക അവയവത്തില്‍ അമിത അളവില്‍ കൊക്കെയിന്‍ തേച്ച്‌ പിടിപ്പിക്കുകയും കാമുകിയായ യുതിയുമായി ശാരീരി ബന്ധത്തില്‍ ഏര്‍പ്പെടുകയും ആയിരുന്നു. ലൈംഗിക ബന്ധത്തിനൊടുവില്‍ അമിത അളവില്‍ കൊക്കെയിന്‍ ഉള്ളില്‍ ചെന്ന യുവതിയുടെ മരണം സംഭവിക്കുക ആയിരുന്നു. യുവോന്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് പിന്നാലെ ഇയാളെ കോടതി ഒമ്ബത് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും വിധിച്ചു. എന്നാല്‍ ഇപ്പോള്‍ കോടതി ഈ യുവതിയുടെ ഭര്‍ത്താവിനും മകനും ഡോക്്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. 25,000 യൂറോ നഷ്ടപരിഹാരത്തിന് പുറമേ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ചെലവായ 7,337 യൂറോ നല്‍കാനും കോടതി ഉത്തരവിട്ടു.

ജര്‍മനിയിലെ അറിയപ്പെടുന്ന സര്‍ജനാണ് ജയിലിലായ ഡോക്ടര്‍ ആന്‍ഡ്രിയാസ്. 38കാരിയായ യുവോന്‍ കൊക്കെയിന്‍ അമിത അളവില്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് മരിക്കുന്നത്. യുവോന്റെ മരണത്തില്‍ കേസ് നേരത്തെ തന്നെ തീര്‍പ്പായിരുന്നെങ്കിലും യുവതിയുടെ കുടുംബം ഡോക്ടര്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2