കണ്ണൂർ: ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ‘അമ്മ രമ്യയ്ക്കും രണ്ടാനച്ഛൻ രതീഷിനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.