തിരുവനന്തപുരം :പോലീസ് തലപ്പത്ത് അഴിച്ചു പണി.എഡിജിപിയെ ഉൾപ്പെടെ മാറ്റി.ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി സുദേഷ് കുമാറിനെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. സുദേഷ് കുമാറിന് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയും നൽകി.വിജിലൻസ് എഡിജിപിയായിരുന്ന അനിൽകാന്തിനെ ക്രൈംബ്രാഞ്ച് എഡിജിപിയാക്കി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈംറെക്കോർഡ്സ് ബ്യൂറോ എഡിജിപിയുടെ അധികച്ചുമതല നൽകി. ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിനെ തുടർന്നാണ് മാറ്റങ്ങൾ. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2