കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. റിട്ടയേഡ് ജഡ്ജി കെ വി മോഹനനെ കമ്മീഷനായി നിയമിക്കാനും സർക്കാർ തീരുമാനിച്ചു. ഡോളർ സ്വർണക്കടത്തു കേസുകൾ വഴി തിരിച്ചു വിടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വികസനപദ്ധതികൾക്ക് തടസ്സം നിൽക്കുന്നു എന്ന ആരോപണവും കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ ഉന്നയിക്കുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ഡോളർ സ്വർണക്കടത്ത് കേസിലെ അന്വേഷണങ്ങൾ സിപിഎം ഉന്നതിയിലേക്ക് എത്തുന്ന ഘട്ടത്തിലാണ്. കൊടിയേരി ബാലകൃഷ്ണനെ പത്നി വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ റിവേഴ്സ് ഹവാല ഇടപാടിന് കൂട്ടുനിന്ന സന്തോഷ് ഈപ്പൻ സ്വപ്ന നൽകിയ ഫോൺ ആണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് വിനോദിനിയെ വിളിച്ചു വരുത്തുവാനുള്ള നോട്ടീസ് രണ്ടുതവണ നൽകിയെങ്കിലും ഇവർ ഹാജരാകാൻ കൂട്ടാക്കിയിട്ടില്ല. സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്ന വഴി കോൺസുലേറ്റ് ജനറലിന് പണം നൽകിയെന്ന സ്വപ്നയുടെ മൊഴി പുറത്തു വന്നത് കഴിഞ്ഞദിവസമാണ് ഇതിനു പുറകെ അദ്ദേഹത്തെയും ചോദ്യംചെയ്യലിന് കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയുടെ മറവിലും പ്രോട്ടോകോൾ ഓഫീസർ വഴി അനധികൃതമായി കൈമാറ്റങ്ങൾ നടന്നിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന് തിരികെ സമ്മർദം ചെലുത്താൻ ആണ് ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി: 

മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ നടപടിയ്ക്ക് സാധൂകരണം ലഭിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി ആവശ്യമാണ്. ഏതായാലും കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്ന അസാധാരണ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാർ തന്നെയാണ് കത്തയച്ച് സ്വർണ്ണ ഇടപാട് അന്വേഷിക്കുവാൻ കേന്ദ്രഏജൻസികളെ ചുമതലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2