കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ വെച്ചാണ് യാത്രാമധ്യേ ഉദ്യോഗസ്ഥനെ പൊലീസ് ഒഴിവാക്കിയത്. വൈ കാറ്റഗറി സുരക്ഷ മാത്രം ആയതിനാല്‍ പൈലറ്റ് നല്‍കേണ്ട ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞു.

അതെ സമയം എസ്കോര്‍ട്ടും പൈലറ്റും കൊണ്ടല്ല ഇത്രയും നാള്‍ ജീവിച്ചതെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ല, പൊലീസിനോട് ചോദിക്കണം എന്നും മുരളീധരന്‍ മറുപടി നല്‍കി. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണ വിവാദങ്ങളില്‍ വി മുരളീധരന്‍ പ്രതികരിച്ചു. മഹത്തായ പാരമ്ബര്യമുള്ള കോളേജാണ് ബ്രണ്ണന്‍ കോളേജ്. ചരിത്രത്തെ വക്രീകരിച്ചു കലാലയത്തെ ഗുണ്ടാ കേന്ദ്രമായി ചിത്രീകരിക്കരുത്. ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക