തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇന്ന് 1038 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജനാണ് ഇതു സംബന്ധിച്ചു പ്രസ്താവന നടത്തിയത്. ഇന്നു കൊവിഡ് സ്ഥിരീകരിച്ച 57 പേരുടെ ഉറവിടം വ്യക്തമല്ല. 785 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥീരീകരിച്ചവരിൽ 87 പേർ വിദേശത്തു നിന്നും 109 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ 15032 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 8818 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 272 പേരാണ് ഇന്നു രോഗവിമുക്തരായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2