ആലപ്പുഴ:സംസ്ഥാനത്ത് കോവിഡ് വ്യാപനവും കോവീഡ് മൂലമുള്ള മരണവും വര്‍ദ്ധിക്കുന്നു.ഇന്ന് ആലപ്പുഴ, കാസര്‍കോഡ് സ്വദേശികളായ രണ്ട് പേരാണ് സംസ്ഥാനത്ത് കോവീഡ് ബാധിച്ചു മരിച്ചത്.വ്യക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന
അലപ്പുഴ കാനാശ്ശേരിയില്‍ ത്രേസ്യാമ്മയാണ്(62) കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരന്‍(66) എന്നവരാണ് മരിച്ചത്.ശശിധരന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കാരണം ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയത് . ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു മരണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2