തിരുവനന്തപുരം : സ്റ്റാർട്ടപ്പ് മിഷനിലെ ഉന്നത ഉദ്യോഗസ്ഥ ലാലി ജോർജ് രാജി വച്ചു. ഇവർക്ക് അമേരിക്കൻ പൗരത്വമുള്ളയാളാണ്. സ്റ്റാർട്ടപ്പ് മിഷനിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവരെ നിയമിച്ചത് എന്ന  പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തെ തുടർന്നാണ് രാജി.  എൺപതിനായിരം രൂപ മാസശമ്പളമുള്ള തസ്തികയിൽ ആയിരുന്നു ഇവരുടെ നിയമനം.  വിദേശ പൗരത്വം ഉള്ളവരെ സർക്കാർ സംരംഭങ്ങളിൽ പങ്കാളികൾ ആകുമ്പോൾ കേന്ദ്ര അനുമതി വേണമെന്ന് നിയമം നിലനിൽക്കുമ്പോൾ അത് പാലിക്കാതെയാണ് ഇവരുടെ നിയമനം നടത്തിയത് എന്നാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2