കാസര്‍കോട് :ബെവ്‌കോയില്‍ കോവിഡ് സ്ഥിതികരിച്ച ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്് ബെവ്‌കോ അടച്ചു.കാസര്‍കോട് വെള്ളരികുണ്ടിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് അണ് അടച്ചത്.ഇവിടെ ജോലി ചെയ്തിരുന്ന ജിവനക്കാരോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.ഈ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവരും വലിയ ആശങ്കയിലാണ്.ഉദ്യോഗസ്ഥനും കോവിഡ് സ്ഥിതികരിച്ചതോടെ കാഞ്ഞങ്ങാടുള്ള എക്‌സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഓഫീസ് എന്നീ മൂന്ന് എക്‌സൈസ് ഓഫീ്്‌സ് അടച്ചു.നിലവില്‍ ഇപ്പോള്‍ ഇരുപത്തിയാറ് ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചിരിക്കുകയാണ.
അതിനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാര്‍ ക്വാറന്റൈനിലായി. കാസര്‍കോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള.
ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരില്‍ 41 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിതരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2