കോട്ടയം : ഫാ: സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കെ പി സി സി യുടെ ആഹ്വാന പ്രകാരം ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്രുത്വത്തിൽ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ " നീതിയുടെ നിലവിളി " യെന്ന പേരിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി .
ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോട്ടയം ഗാന്ധിസ്ക്വയറിൽ നിർവ്വഹിച്ചു .ബ്ലോക്ക് പ്രസിഡൻ്റ് എസ്സ് . രാജീവ് അധ്യക്ഷത വഹിച്ചു .ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് , നഗരസഭാധക്ഷ ബിൻസി സെബാസ്റ്റ്യൻ , ഫിലിപ്പ് ജോസഫ് , എം പി സന്തോഷ് കുമാർ , യൂജിൻ തോമസ്സ് , റ്റി സി റോയ് , സാബു മാത്യു , ബൈജു മാറാട്ടുകുളം എന്നിവർ പ്രസംഗിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group