തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവനക്കാര്‍ക്ക് പരീക്ഷാഭവനില്‍ സുഗമമായി എത്തിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാല്‍ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.

കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക് ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യനിര്‍ണയം ജൂണിലേക്ക് മാറ്റി. ജൂണിലും സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗണിലായിരിക്കുമ്ബോള്‍ തന്നെയാണ് മൂല്യനിര്‍ണയവും ആരംഭിച്ചത്. പരിമിതകള്‍ക്കകത്ത് നിന്ന് പ്രായോഗികമായ രീതികളിലൂടെയാണ് ക്യാമ്ബുകളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം:

ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ 25 വരെയാണ് തീരുമാനിച്ചിട്ടുള്ളത്. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്ബുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്ബുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്ബിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപകര്‍ക്ക് സെന്ററുകള്‍ മാറുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനാല്‍ ഏതാണ്ട് എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് എത്തുന്നതിന് സാധിച്ചു.

മൂല്യനിര്‍ണയം 25 ന് തന്നെ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അങ്ങനെ വന്നാല്‍ മറ്റ് പ്രവര്‍ത്തനങ്ങളൊക്കെ നടത്തി പത്തിനകം ഫലം പ്രഖ്യാപിക്കാനാകും എന്നാണ് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കരുതുന്നത്. ഈ മാസം ആദ്യം ആരംഭിച്ച പ്ലസ് ടു മൂല്യനിര്‍ണയവും തുടരുകയാണ് പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്ബ് ഈ മാസം 19 വരെയാണ് നടക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക