കൊച്ചി: സചിന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച കോണ്‍ഗ്രസ്​ നടപടിയില്‍ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ്​ താരവും ബി.ജെ.പി അംഗവുമായ എസ്​.ശ്രീശാന്ത്​. കോണ്‍ഗ്രസ്​ തെമ്മാടികള്‍ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന്​ ശ്രീശാന്ത്​ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യന്‍ ക്രിക്കറ്റ്​ ദൈവം സചിന്‍റെ ചിത്രത്തില്‍ മഷിയൊഴിച്ച കോണ്‍ഗ്രസ്​ തെമ്മാടികളുടെ നടപടിയില്‍ കടുത്ത വിയോജിപ്പ്​ രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ്​ കോണ്‍ഗ്രസ്​ വ്രണപ്പെടുത്തിയത്​. കോണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്ന്​ ശ്രീശാന്ത്​ വ്യക്​തമാക്കി.

കര്‍ഷകസമരത്തില്‍ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന്​ യൂത്ത്​ കോണ്‍ഗ്രസ്​ സചിന്‍റെ ചിത്രത്തില്‍ മഷിയൊഴിച്ചിരുന്നു.രാജ്യത്തിന്​ പുറത്ത്​ നിന്നുള്ളവര്‍ കര്‍ഷകസമരത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സചിന്‍ പറഞ്ഞത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2