ചെന്നൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ മുരളീധരനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് റിപ്പോർട്ട്.
പരിശീലനത്തിനിടെ പതിവ് പരിശോധനകൾക്കായാണ് മുത്തയ്യ മുരളീധരൻ ആശുപത്രിയിൽ എത്തിയത്. ഇതിനിടെ ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി അദ്ദേഹം ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. വൈകാതെ തന്നെ അദ്ദേഹത്തിന് ടീമിനൊപ്പം പങ്കുചേരാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2