പാലക്കാട്: മദ്യം വാങ്ങാന്‍ കേരളത്തിലെ ഇന്നലെയുണ്ടായ തിരക്കിനെ കുറിച്ച്‌ വളരെയധികം വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ആണ് ഇന്നലെ ബിവറേജസ് തുറന്നപ്പോള്‍ ഉണ്ടായത്. ഇതിനെ പരിഹസിച്ചതും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി. ഇതില്‍ ശ്രീജിത്ത് പണിക്കരുടെ പരിഹാസം ഇങ്ങനെയാണ്,

‘നോട്ട് മാറ്റിയെടുക്കാന്‍ നീണ്ട ക്യൂ. മോദിയുടെ ക്രൂരത.
മദ്യം വാങ്ങാന്‍ നീണ്ട ക്യൂ. വിജയന്റെ കരുതല്‍..’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോസ്റ്റിന്റെ ഉള്ളടക്കം നോട്ടു നിരോധന സമയത്ത് ജനങ്ങളെ നോട്ടു മാറാനായി ക്യൂ നിര്‍ത്തുന്നത് മോദിയുടെ ക്രൂരതയാണെന്ന് പല നേതാക്കളും ആരോപിച്ചിരുന്നു. ഇന്നിപ്പോള്‍ മദ്യത്തിനായി ആയിരക്കണക്കിന് പേരെ കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ക്യൂ നിര്‍ത്തുന്നതിന് യാതൊരു പരാതിയുമില്ല എന്നാണ് ശ്രീജിത്ത് പണിക്കരുടെ പരോക്ഷ വിമര്‍ശനം.

https://www.facebook.com/story.php?story_fbid=4190249214328455&id=100000302538665&scmts=scwspsdd

നിരവധി പേരാണ് ഇതിനു കമന്റുകളുമായി രംഗത്തെത്തിയത് . അതില്‍ രസകരമായ ചില കമന്റുകള്‍ ഇങ്ങനെ:

‘സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു.

തിരുവനന്തപുരം 13027,
കൊല്ലം 14412,
എറണാകുളം 19322,
മലപ്പുറം 8293,
തൃശൂര്‍ 15157,
കോഴിക്കോട് 7968,
പാലക്കാട് 26957,
ആലപ്പുഴ 15954,
പത്തനംതിട്ട 11588,
കണ്ണൂര്‍ 15035,
കോട്ടയം 10464,
ഇടുക്കി 7417,
കാസര്‍ഗോഡ് 13416,
വയനാട് 6259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കുപ്പി ലഭിച്ചത്.’
മുഖ്യമന്ത്രിയുടെ കൊറോണ വാര്‍ത്തയെ പരിഹസിച്ചാണ് ഈ കമന്റ്.

‘ആ ക്യൂവില്‍ നില്‍ക്കുന്ന 90% പേരും ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരാകും, ഇത്തരക്കാരുടെ കുടുംബമാണ് സര്‍ക്കാര്‍ നശിപ്പിയ്ക്കുന്നത്.’ എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.