തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെക്കൊണ്ട് പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശശിയെ സസ്പെന്‍ഡ് ചെയ്തു. സി ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു. പിഴയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നല്‍കിയതിനാണ് നടപടി.

ഇന്നലെ രാവിലെയാണ് സംഭവം. കാറില്‍ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൈവശം പണമില്ലാത്തതിനാല്‍ എടിഎമ്മില്‍ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നല്‍കിയത് 500 രൂപ രസീതാണെന്നും വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീന്‍ പറയുന്നു.

എഴുതിയതില്‍ സംഭവിച്ച പിഴവാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതറിയിക്കാന്‍ ഫോണില്‍ വിളിച്ചുവെന്നും നവീന്‍ ഫോണ്‍ എടുത്തില്ലെന്നുമാണ് ശ്രീകാര്യം പൊലീസിന്‍റെ മറുപടി. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തെന്നും സ്റ്റേഷന്‍ അക്കൗണ്ടില്‍ പണമുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക