തിരുവനന്തപുരം: ഒളിമ്ബിക്‌സ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമാണ് ഇത്തവണത്തെ ടോക്കിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യ നേടിയത്. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ഏറിഞ്ഞ് നീരജ് ചോപ്ര സുവര്‍ണമുദ്ര നേടി രാജ്യത്തിന്റെ യശസ് ഉയര്‍ത്തി. മെഡല്‍ പട്ടികയില്‍ 47ആമത് സ്ഥാനത്ത് എത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു നേട്ടം തന്നെയാണ്.
എന്നാല്‍ അവരെ അഭിനന്ദിക്കുന്ന ചടങ്ങില്‍ കായിക താരങ്ങളുടെ ചിത്രത്തേക്കാള്‍ വലുതായി നരേന്ദ്ര മോദിയുടെ ഫോട്ടോ ഫ്ലക്സില്‍ വച്ചതിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.പടം കണ്ട് മോദിജിക്ക് ഫുള്‍ എ പ്ലസ് കിട്ടിയ ചടങ്ങാണെന്ന് തെറ്റിദ്ധരിക്കേണ്ട. ആ ചെറിയ വട്ടത്തില്‍ കാണുന്ന മനുഷ്യര്‍ക്ക് ഒളിമ്ബിക്സ് മെഡല്‍ കിട്ടിയതിന് അഭിനന്ദിക്കുന്ന ചടങ്ങാണ് എന്നും മോദിജി ഒരു കില്ലാടി തന്നെയെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക