നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂര്‍ മിണാലൂരില്‍ വെച്ച്‌ ഇയാളെ പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രവീണിനെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ കൂടുതല്‍ പരാതികളുണ്ടെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഏത് തരത്തിലാണ് ഇയാള്‍ സ്പീക്കറുടെ വ്യാജ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്, ഏതൊക്കെ രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കി എന്നീ കാര്യങ്ങളാണ് പൊലീസ് കൂടുതലായി അന്വേഷിക്കുക. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group