വൈപ്പിന്‍: അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ അച്ഛന് വെട്ടേറ്റു മരിച്ചു. മകനെ വെട്ടേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ ഊടാറക്കല്‍ ക്ഷേത്രത്തിനു സമീപം പീച്ചുള്ളില് പ്രസന്നന് (57) ആണു മരിച്ചത്. മകന് ജയേഷ് (33) ആണു പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയിലുള്ളത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വീട്ടിലായിരുന്നു സംഭവം.
തെങ്ങുകയറ്റ തൊഴിലാളികളായ അച്ഛനും മകനും പലപ്പോഴും മദ്യപിച്ചു വഴക്ക് കൂടാറുണ്ടായിരുന്നെന്നും ഇന്നലെ വഴക്കിനിടെ ഇരുവരും പരസ്പരം വാക്കത്തികൊണ്ടു വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2