അ​ങ്ക​മാ​ലി: പു​വ്വ​ത്തു​ശ്ശേ​രി​യി​ല്‍ വ​യോ​ധി​ക​നെ മ​ക​ന്‍ ച​വി​ട്ടി​ക്കൊ​ന്നതാ​ണെ​ന്ന് പൊലീസ്​. അമ്മ നോ​ക്കി​നി​ല്‍ക്കെ മു​റി​യി​ല്‍ ത​ള്ളി​യി​ട്ട് മക​ന്‍ നെ​ഞ്ചി​ല്‍ ച​വി​ട്ടുക​യാ​യി​രു​ന്നു. വാക്കത്തി​കൊ​ണ്ട് ത​ല​ക്ക് ആ​ഴ​ത്തി​ല്‍ മുറിവേല്‍​പ്പി​ക്കു​ക​യും ചെ​യ്​തു.

പാ​റ​ക്ക​ട​വ് പു​വ്വ​ത്തു​ശ്ശേ​രി അ​യ​നി​ക്ക​ത്താ​യം പട്ട​ത്ത് വീ​ട്ടി​ല്‍ മ​നോ​ഹ​ര​നാ​ണ് (65) മ​രി​ച്ച​ത്. മകന്‍ മ​ഹേ​ഷി​നെ​തി​രെ (ക​ണ്ണ​ന്‍ -35) കേസെടുത്തു. വ്യാ​ഴാ​ഴ്ച അ​ര്‍ധ​ രാത്രിയോടെയാ​ണ് വ​ഴ​ക്കു​ണ്ടാ​യ​ത്. ലോ​ട്ട​റി വില്‍പനക്കാരനാ​യ മ​നോ​ഹ​ര​ന്‍ മ​ക​ന്‍റ മ​ര്‍ദ​നം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ അയല്‍പക്കത്തേക്ക്​ ഓടിപ്പോയി. ഏ​റെ​നേ​രം അ​യ​ല്‍വാ​സി​യു​ടെ വീട്ടി​ല്‍ ത​ങ്ങി​.

മ​ക​ന്‍ ശാ​ന്ത​നാ​യെ​ന്ന് ക​രു​തി വീ​ട്ടി​ല്‍ എത്തി​യ​തോ​ടെ, ല​ഹ​രി​ക്ക​ടി​പ്പെ​ട്ട മ​ഹേ​ഷ് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. ഏ​റെ ക​ഴി​ഞ്ഞി​ട്ടും അനക്ക​മി​ല്ലാ​തെ വ​ന്ന​തോ​ടെ അ​ച്ഛ​ന്‍ ത​ല തകര്‍ന്ന് ര​ക്തം വാ​ര്‍ന്നൊ​ഴു​കു​ന്ന​താ​യി മഹേഷാ​ണ് പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ അറിയി​ച്ച​ത്.

ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മരിച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ര​സ്പ​ര​ വിരുദ്ധ മ​റു​പ​ടി പ​റ​ഞ്ഞ​തോ​ടെ മ​ഹേ​ഷി​നെ പൊലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ള​മ​ശ്ശേ​രി മെഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്​​റ്റ്​​മോ​ര്‍ട്ടത്തി​ലാ​ണ് കൊലപാതകം തെളിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2