റാഞ്ചി: അമ്മയെ കൊലപ്പെടുത്തി കത്തിച്ച മകന്‍ ആ ചിതയില്‍ കോഴിയെ ചുട്ടുതിന്നു. ജാര്‍ഖണ്ഡിലെ സിംഗ്ഭൂവിലാണ് സംഭവം. മകന്‍ സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് അമ്മയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. സുമി റോയ് എന്ന അറുപതുകാരിയേയാണ് പ്രധാന്‍ സോയ് എന്ന മുപ്പത്തിയഞ്ചുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പാതിവെന്ത ശരീരം വീടിന്റെ മുറ്റത്ത് ഇട്ട് ദഹിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ട് കഴിക്കുകയും ചെയ്തു ഈ മകന്‍. അമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ട് പ്രധാന്റെ സഹോദരി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സഹോദരി അറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അയല്‍ക്കാര്‍ പ്രധാനെ കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ അറിയിച്ചു.
നാല് വര്‍ഷം മുന്‍പ് പിതാവിന്റെ കൊലപാതകത്തിലും പ്രധാന് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് മാനസികാരോഗ്യ തകരാറുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2